Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : High-Speed Rail

Europe

മാ​ഡ്രി​ഡ് - ബാ​ഴ്സ​ലോ​ണ അ​തി​വേ​ഗ റെ​യി​ൽ പാ​ത​യി​ൽ തീ​പി​ടി​ത്തം; ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ വ​ഴി​യി​ൽ കു​ടു​ങ്ങി

മാ​ഡ്രി​ഡ്: സ്പെ​യി​നി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളാ​യ മാ​ഡ്രി​ഡി​നെ​യും ബാ​ഴ്സ​ലോ​ണ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന അ​തി​വേ​ഗ റെ​യി​ൽ പാ​ത​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് ട്രെ​യി​ൻ ഗ​താ​ഗ​തം പൂ​ർ​ണമാ​യി ത​ട​സ​പ്പെ​ട്ടു.

തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലും വ​ഴി​ക​ളി​ലു​മാ​യി മ​ണി​ക്കൂ​റു​ക​ളോ​ളം കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. യൂ​റോ​പ്പി​ലെ ത​ന്നെ ഏ​റ്റ​വും തി​ര​ക്കേ​റി​യ അ​തി​വേ​ഗ ട്രെ​യി​ൻ റൂ​ട്ടു​ക​ളി​ലൊ​ന്നി​ലാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി ഈ ​അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

റെ​യി​ൽ​വേ പാ​ത​യി​ലു​ണ്ടാ​യ തീ​പി​ടിത്തം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി അ​ധി​കൃ​ത​ർ ഈ ​റൂ​ട്ടി​ലൂ​ടെ​യു​ള്ള എ​ല്ലാ അ​തി​വേ​ഗ സ​ർ​വീ​സു​ക​ളും അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദാ​ക്കു​ക​യോ വ​ഴി​തി​രി​ച്ചു​വി​ടു​ക​യോ ചെ​യ്യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നും പാ​ത​യി​ലെ ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ക്കാ​നു​മു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. സ​ർ​വീ​സു​ക​ൾ ത​ട​സ​പ്പെ​ട്ട​തോ​ടെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ യാ​ത്ര​ക്കാ​രു​ടെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ത​ക​രാ​റു​ക​ൾ പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ച്ച ശേ​ഷം മാ​ത്ര​മേ ട്രെ​യി​ൻ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​കൂ എ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ഴി​യി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​ർ​ക്കാ​യി ബ​ദ​ൽ യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.

Latest News

Corehub Up